കൊട്ടാരക്കര: കേന്ദ്ര സർക്കാരിന്റെ പൊള്ളയായ കൊവിഡ് പാക്കേജിനെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് നാരായണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊവിഡ് പാക്കേജ് പൊള്ളയാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡന്റ് ഷിജു പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. അദ്വാനി, കോട്ടാത്തല സുദേശൻ, സുരേഷ് കുമാർ, ശശിധരൻ, ഷാനു എന്നിവർ സംസാരിച്ചു.