കൊല്ലം: മണക്കാട്, വടക്കേവിള കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തൊമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് പള്ളിമുക്കിൽ അനുസ്മരണം സംഘടിപ്പിച്ചു. യു.ഡി.എഫ് കൺവീനർ അഡ്വ. ബേബി സൺ പുഷ്പാർച്ചന നടത്തി. ഡി.സി.സി ജന. സെക്രട്ടറി അൻസാർ അസീസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മണക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജീവ് പാലത്തറ, വടക്കേവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശിവരാജൻ വടക്കേവിള എന്നിവർ നേതൃത്വം നൽകി. പൊടിയൻ പിള്ള, പി.വി. അശോക് കുമാർ, ഷാ സലിം, അഫ്സൽ ബാദുഷ, സിദ്ധാർത്ഥൻ, വീരേന്ദ്രകുമാർ, അബ്ദുൽ ജലീൽ, രാജേന്ദ്രൻ പിള്ള, ശിവപ്രസാദ് , ടി. പ്രതാപൻ, സുഗു, കൃഷ്ണകുമാർ, കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.