photo

കരുനാഗപ്പള്ളി: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. കുലശേഖരപുരം നെടുവേലിൽ (അഞ്ജനം) പരേതനായ ശങ്കരപ്പിള്ളയുടെയും രാധമ്മയുടെയും മകൻ രാജേഷ് കുമാറാണ് (47) മരിച്ചത്. 13ന് വൈകിട്ട് കുഴിവേലിൽ മുക്കിന് സമീപമായിരുന്നു അപകടം. രാജേഷ് കുമാർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. ഭാര്യ: വീണ (കാനറാ ബാങ്ക് കരുനാഗപ്പള്ളി)