kunnikod
കുന്നിക്കോട് നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം ആർ. രതി കുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: കെ.പി.സി.സി വിചാർ വിഭാഗ് പത്തനാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം നടന്നു കുന്നിക്കോട് കെ.പി.സി.സി.ജനറൽ സെക്രട്ടറി ജി.രതികമാർ ഉദ്ഘാടനം ചെയ്തു. ചേത്തടി ശശി അദ്ധ്യക്ഷത വഹിച്ചു. കുന്നിക്കോട് ഷാജഹാൻ, മജീദ്, മീരാ ആർ. നായർ എന്നിവർ പ്രസംഗിച്ചു. പിറവന്തൂരിൽ നടന്ന അനുസ്മരണം ചേത്തടി ശശി ഉദ്ഘാടനം ചെയ്തു. ഷേർളി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ആർ. റജികുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചിത്രജ സംസാരിച്ചു. പട്ടാഴിയിൽ ആർ. വിജയരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. ബി.ആർ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.അജിത്ത് കൃഷ്ണ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സുധാ രാജൻ, അലാവുദ്ദീൻ എന്നിവർ പ്രസംഗിച്ചു.