prathi-vineesh

അഞ്ചൽ: വധശ്രമകേസിലെ പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു മാവിള രാജിമന്ദിരത്തിൽ രാജശേഖരപിള്ളയുടെ മകൻ രാജേഷിനെ (30) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അഞ്ചൽ അഗസ്ത്യക്കോട് കുരുവിക്കോണം കാച്ചാണിയിൽ വിനീഷാണ് (34) അറസ്റ്റിലായത്. ആട്ടോറിക്ഷ വിളിച്ചിട്ട് ഓട്ടം പോകാഞ്ഞതിലുള്ള വിരോധം കാരണമാണ് പ്രതി രാജേഷിനെ ആക്രമിച്ചത്. പിടിയിലായ വിനീഷ് നിരവധി കേസുകളിലെ പ്രതിയും കാപ്പാ കേസ് ചുമത്തിയിട്ടുള്ളയാളുമാണ്. അഞ്ചൽ സി.ഐ സി.എൽ .സുധീർ, എസ് ഐ ജി. പുഷ്പകുമാർ എസ്.സി.പി.ഒ സജീവ് ഖാൻ, സി.പി.ഒ നിഷാദ് നാസർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.