pic

കൊല്ലം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ നിന്ന് ചാത്തന്നൂരിൽ എത്തിയ അഞ്ച് പേരെ കാരംകോട് ജെ.എസ്.എം ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഇതിൽ ഒരു കുട്ടിയും സ്ത്രീയും ഉൾപ്പെടുന്നു. കുട്ടിക്ക് ജലദോഷത്തിന്റെ ലക്ഷണമുണ്ടായിരുന്നതിനാൽ സ്രവം പരിശോധനക്കായി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചാത്തന്നൂർ റോയലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പത്ത് പേരിൽ ഒരാൾ വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങി. ഇതോടെ ചാത്തന്നൂരിൽ മൊത്തം 14 പേർ ക്വാറന്റീൻ കേന്ദ്രത്തിലുണ്ട്.