കൊല്ലം: പുലർച്ചെ സൈക്കിളിൽ അസാമിലേക്ക് പോകാനിറങ്ങിയ അഞ്ചംഗ സംഘത്തെ ചടയമംഗലം പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് നിന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തിയ അസാം സ്വദേശികളെയാണ് ചടയമംഗലത്തുവച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൈക്കിളിൽ അതിർത്തി പിന്നിട്ട് പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആരോഗ്യ പ്രവർത്തകരെ സ്റ്റേഷനിൽ വരുത്തി ഇവരെ പരിശോധിച്ച ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്കോ താമസിച്ചിരുന്ന സ്ഥലത്തേക്കോ മാറ്റും. രാത്രിയും പകലും പ്രധാന റോഡുകളിലും ഇടറോഡുകളിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്.