elect

 വിവരങ്ങൾ ഫേസ് ബുക്കിൽ പങ്കുവച്ച് കെ.എസ്.ഇ.ബി

കൊല്ലം: കെ.എസ്.ഇ.ബിയുടെ ഗാർഹിക ഉപഭോക്താക്കൾക്ക് നിലവിലെ താരിഫ് അനുസരിച്ച് വൈദ്യുതി ബിൽ സ്വയം പരിശോധിക്കാൻ മാർഗങ്ങളുമായി കെ.എസ്.ഇ.ബി ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് കെ.എസ്.ഇ.ബി വിവരങ്ങൾ പങ്കുവച്ചത്. രണ്ടു മാസത്തിലൊരിക്കലാണ് വീട്ടിൽ മീറ്റർ റീഡറെത്തി ബിൽ നൽകുന്നത്. രണ്ടു മാസത്തെ ആകെ ഉപയോഗത്തെ രണ്ടുകൊണ്ട് ഹരിച്ച് പകുതിയാക്കി പ്രതിമാസ ഉപയോഗം കണ്ടെത്തുകയാണ് മീറ്റർ റീഡറുടെ കൈയിലെ ബില്ലിംഗ് മെഷീനകത്തുള്ള സോഫ്ട്‌വെയർ ചെയ്യുന്നത്. സബ്‌സിഡിയും ഇളവുകളുമൊക്കെ സോഫ്ട്‌വെയർ കണക്കാക്കി പ്രതിമാസബിൽ തുക കണ്ടുപിടിക്കും. ഇതിനെ ഇരട്ടിയാക്കിയാണ് രണ്ടു മാസത്തെ ബിൽ നൽകുന്നത്.

 സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്താവിന് വൈദ്യുതി ബിൽ സ്വയം കണ്ടെത്താം. താരിഫിന് ഫിക്‌സഡ് ചാർജ്, എനർജി ചാർജ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്.

ഒരാളുടെ രണ്ട് മാസത്തെ ഉപയോഗം 234 യൂണിറ്റാണെന്ന് കരുതുക.

അതിന്റെ പകുതി 117 യൂണിറ്റ്

എനർജി ചാർജ് കണക്കാക്കുന്നത് ഇങ്ങനെ

1. 50 യൂണിറ്റ് വരെ 3.15 രൂപ

2. 51 മുതൽ 100 വരെ 3.70 രൂപ

3. 101 മുതൽ 150 വരെ 4.80 രൂപ

4. 151 മുതൽ 200 വരെ 6.40 രൂപ

5. 201 മുതൽ 250 വരെ 7.60 രൂപ

പ്രതിമാസ വൈദ്യുതി നിരക്ക്

 മാസം 250 യൂണിറ്റുവരെ ബിൽ കണക്കാക്കുന്നത് ടെലിസ്‌കോപ്പിക് ശൈലിയിൽ

 മാസ ഉപയോഗമായ 117 യൂണിറ്റിന്റെ ആദ്യത്തെ 50 യൂണിറ്റിന് 3.15 രൂപ

 അടുത്ത 50 യൂണിറ്റിന് 3.70രൂപ

 അവസാന 17 യൂണിറ്റിന് 4.80 രൂപ നിരക്കിലാണ് എനർജി ചാർജ് കൂട്ടുന്നത്

 എനർജി ചാർജ് = (50 x 3.15) + (50x 3.70) + (17 x 4.80) = 424.10 രൂപ

 നികുതി 10% = 42.41രൂപ

 മീറ്റർ വാടക = 6.00 രൂപ (സിംഗിൾ ഫേസ്)

 വാടകയുടെ നികുതി 18% = 1.08 രൂപ

മീറ്റർ വാടകയുടെ സെസ് = 0.06 രൂപ (1%)

ഫ്യൂവൽ സർചാർജ് = 11.70 (യൂണിറ്റിന് പത്ത് പൈസ നിരക്കിൽ)

ഫിക്‌സഡ് ചാർജ് = 55 രൂപ

 ആകെ = 540.35

സബ്‌സിഡി കണക്കാക്കാം

 21 - 25 വരെ യൂണിറ്റിന് 1.50 നിരക്കിൽ 5 x 1.50 = 7.50രൂപ

 26 - 40 വരെ യൂണിറ്റിന് 0.35 നിരക്കിൽ 15 x 0.35 = 5.25 രൂപ

 41- 117 വരെ യൂണിറ്റിന് 0.50 നിരക്കിൽ 77 x 0.50 = 38.50 രൂപ

 എനർജി ചാർജ് സബ്‌സിഡി = 7.50 + 5.25 + 38.50 = 51.25 രൂപ

 ഫിക്‌സഡ് ചാർജ് (സബ്‌സിഡി) = 20രൂപ

 ആകെ സബ്‌സിഡി = 51.25+20 = 71.25 രൂപ

 ഒരു മാസത്തെ ബിൽ തുക = 540 – 71.25 = 468.75

 ദ്വൈമാസ ബിൽ = (468.75 x 2) = 937.50 രൂപ

അതായത് രണ്ടുമാസത്തിൽ 234 യൂണിറ്റുപയോഗിക്കുന്നയാളിന് 938 രൂപ ബിൽ വരും

..............................................................

ദ്വൈമാസ ഗാർഹിക ഉപയോഗം 780 യൂണിറ്റ് ആയാൽ ?

പ്രതിമാസ ഉപയോഗം 390 യൂണിറ്റ്
(മാസ ഉപയോഗം 250 യൂണിറ്റ് പിന്നിട്ടാൽ ടെലിസ്‌കോപ്പിക് ശൈലിയല്ല)​

എനർജി ചാർജ് 390 x 6.90 = 2691 രൂപ

നികുതി 10% = 269.1 0രൂപ

മീറ്റർ വാടക = 6.00 രൂപ (സിംഗിൾ ഫേസ്)

വാടകയുടെ നികുതി 18% = 1.08 രൂപ

മീറ്റർ വാടകയുടെ സെസ് = 0.06 രൂപ (1%)

ഫ്യൂവൽ സർചാർജ് = 39.00 (യൂണിറ്റിന് 10 പൈസ നിരക്കിൽ)

ഫിക്‌സഡ് ചാർജ് = 120 രൂപ

മാസ ഉപയോഗം 120 യൂണിറ്റ് കടന്നാലും സബ്‌സിഡിയില്ല

ആകെ (2691 + 269.1 +6 +1.08 +0.06 +39 + 120) = 3126.24 രൂപ

രണ്ടുമാസത്തേക്ക് = 6252.48 രൂപ

..........................................................

(3 ഫേസ് കണക്ഷനുള്ളവർക്ക് ഫിക്‌സഡ് ചാർജും മീറ്റർ വാടകയും മാറും)​