കൊല്ലം: ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് തയ്യാറാക്കിയ ഇ-മാഗസിൻ കൊളാഷ് പുറത്തിറങ്ങി. എൻ.എസ്.എസ് വോളണ്ടിയർമാരുടെ സാഹിത്യ രചനകൾ, ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് മാഗസിൻ. അഡ്വഞ്ചർ ക്യാമ്പ്, നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് എന്നിവയ്ക്കായി ഹിമാചൽ പ്രദേശിൽ പോയ വിദ്യാർത്ഥികളുടെ അനുഭവക്കുറിപ്പ്, സിനിമാ നിരൂപണം, കൊവിഡ് വിഷയമാകുന്ന ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. എ.എസ്. കീർത്തന എഡിറ്ററായ മാഗസിന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചത് പ്രോഗ്രാം ഓഫീസർമാരായ എ.വി. ആത്മൻ, ജി.ആർ. രമ്യ എന്നിവരാണ്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് മാഗസിൻ നൽകി പ്രിൻസിപ്പൽ ഡോ.കെ.എസ്. അനിൽകുമാർ പ്രകാശനം നിർവഹിച്ചു.