kamalasanan

കൊ​​​ല്ലം: ജെ.​ക​​​മ​​​ലാ​​​സ​​​നൻ വൈ​​​ദ്യർ നി​​​ര്യാ​​​ത​​​നാ​​​യി​​​ട്ട് പതിന്നാല് വർ​​​ഷം തി​​​ക​​​യു​​​ക​​​യാ​​​ണ്. പു​​​ന​​​ലൂ​​​രി​​​ലെ രാ​​​ഷ്ട്രീ​​​യ, സാ​​​മു​​​ദാ​​​യി​​​ക, സാ​​​മൂ​​​ഹ്യ രം​​​ഗ​​​ങ്ങ​​​ളിൽ നി​​​റ​​​ഞ്ഞു​​​നി​​​ന്ന വ്യ​​​ക്തി പ്ര​​​ഭാ​​​വ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
യോ​​​ഗം പ്ര​​​സി​​​ഡ​ന്റ്, എ​​​സ്.​എൻ ട്ര​​​സ്റ്റ് ചെ​​​യർ​​​മാൻ എ​​​ന്നീ സ്ഥാ​​​ന​​​ങ്ങ​​​ളി​ലെ​​​ത്താൻ ക​​​ഴി​​​ഞ്ഞ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ നി​​​സ്വാർ​​​ത്ഥ​​​മാ​​യ പ്ര​​​വർ​​​ത്ത​​​ന​​​ങ്ങൾ​​​ക്കുള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണ്.
അ​​​ദ്ദേ​​​ഹം പ​​​ത്ത​​​നാ​​​പു​​​രം യൂ​​​ണി​​​യ​ൻ പ്ര​​​സി​​​ഡ​ന്റാ​​​യി പ്ര​​​വർ​​​ത്തി​​​ച്ച കാ​​​ല​​​ത്ത് യൂ​​​ണി​​​യ​​​ന്റെ ആ​​​സ്ഥാ​​​ന​​​മ​​​ന്ദി​​​രം 28 ല​​​ക്ഷം രൂ​​പ മു​​​ട​​​ക്കി നിർ​​​മ്മിച്ചു. അ​​​തിൽ പ്രാ​​​ഥ​​​മി​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കു​​​ക​​​യും ചെ​​​യ്​​തു. പ്രീ​​​ഡി​​​ഗ്രി വേർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് പ​​​ക​​​ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ച ഹ​​​യർ സെ​​​ക്കൻ​​​ഡ​​​റി സ്​​കൂൾ എ​​​സ്.​എൻ ട്ര​​​സ്റ്റി​​​ന്റെ കീ​​​ഴിൽ ഐ​​​ക്ക​​​ര​​​കോ​​​ണ​​​ത്ത് സ്ഥാ​​​പി​​​ക്കാൻ ക​​​ഴി​​​ഞ്ഞു.
മൈ​​​ക്രോ ഫി​​​നാൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം കി​​​ഴ​​​ക്കൻ മ​​​ല​​​യോ​​ര പ്ര​​​ദേ​​​ശ​​​ങ്ങൾ ഉൾ​​​ക്കൊ​​​ള്ളു​​​ന്ന പ​​​ത്ത​​​നാ​​​പു​​​രം യൂ​​​ണി​​​യ​​​നി​​​ലെ ശാ​​​ഖാ അം​​​ഗ​​​ങ്ങൾ​​​ക്കും എ​​​ത്തി​​​ച്ചു. ശാ​​​ഖാ​​​യോ​​​ഗം പ്ര​​​വർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​ശ്​​​​ന​​​ങ്ങൾ സൗ​​​മ്യ​​​ത​​​യോ​​​ടെ കേൾ​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​യ്​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നു​​​മാ​​​യി അ​​​നു​​​വർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ പ്ര​​​വർ​​​ത്ത​​​നം ശ്ലാ​​​ഖ​​​നീ​​​യ​​​മാ​​​ണ്. രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലും പൊ​​​തു​​​പ്ര​​​വർ​​​ത്ത​​​ന​​​ത്തി​​​ലും മൂ​​​ല്യ​​​ങ്ങൾ​​​ക്ക് മ​​​ങ്ങ​​​ലേ​​​റ്റു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യ​​​ത്തിൽ ക​​​മ​​​ലാ​​​സ​​​നൻ വൈ​​​ദ്യ​​​രെ​​​പ്പോ​​​ലെ​​​യു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​വർ​​​ത്ത​​​ന​​​ശൈ​​​ലി അ​​​നു​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്.
സ്​​​​നേ​​​ഹം​​​കൊ​​​ണ്ടും സൗ​​​മ്യ​​​ത​​​കൊ​​​ണ്ടും പു​​​ന​​​ലൂർ നി​​​വാ​​​സി​​​ക​​​ളു​​​ടെ ആ​​​ദ​​​ര​​​വ് നേ​​​ടി​​​യെ​​​ടു​​​ക്കാൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ക​​​ഴി​​​ഞ്ഞു. പൊ​​​തു​​​പ്ര​​​വർ​​​ത്ത​​​ന​​​ത്തിൽ നി​​​ന്ന് ല​​​ഭി​​​ച്ച അ​​​നു​​​ഭ​​​വ​​​ജ്ഞാ​​​ന​​​വും പാ​​​ര​​​മ്പ​​​ര്യ​​​വും പു​​​ന​​​ലൂർ ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ ചെ​​​യർ​​​മാ​​​നെ​​​ന്ന നി​​​ല​​​യിൽ ദീർ​​​ഘ​​​കാ​​​ലം പ്ര​​​വർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും പു​​​ന​​​ലൂർ പ​​​ട്ട​​​ണ​​​ത്തി​​​ന്റെ വി​​​ക​​​സ​​​ന​​​ത്തിൽ ത​​​ന്റേ​​​താ​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നും ക​​​ഴി​​​ഞ്ഞു.
എ​​​സ്.​എൻ.​ഡി.​പി യോ​​​ഗം കൗൺ​​​സി​​​ല​​​റാ​​​യും ട്ര​​​സ്​​റ്റ് എ​​​ക്​​​​സി​. അം​​​ഗ​​​മാ​​​യും ദീർ​​​ഘ​​​കാ​​​ലം പ്ര​​​വർ​​​ത്തി​​​ച്ചു. ഈ കാ​​​ല​​​ഘ​​​ട്ട​​​ത്തിൽ ശ്രീ​​​നാ​​​രാ​​​യ​​ണ മെ​​​ഡി​​​ക്കൽ മി​​​ഷൻ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന​​​പ്പോൾ പു​​​ന​​​ലൂ​​​രി​​​ലെ ആർ.​എ​​​സ്.​എം ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​ക്കം​​​കൂ​​​ട്ടി. ഈ മേ​​​ഖ​​​ല​​​ക​​​ളിൽ അ​​​ദ്ദേ​​​ഹം സ്വീ​​​ക​​​രി​​​ച്ച ന​​​യ​​​പ​​​ര​​​മാ​​യ പ്ര​​​വർ​​​ത്ത​​​നം 2005ൽ എ​​​സ്.​എൻ ട്ര​​​സ്റ്റി​​​ന്റെ ചെ​​​യർ​​​മാൻ സ്ഥാ​​​ന​​​ത്തേ​​​​​ക്കും യോ​​​ഗ​​​ത്തി​​​ന്റെ പ്ര​​​സി​​​ഡ​ന്റ് സ്ഥാ​​​ന​​​ത്തേ​​​യ്​​ക്കും അ​​​വ​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കി. ര​​​ണ്ട് സ്ഥാ​​​ന​​​ങ്ങ​​​ളും ക​​​മ​​​ലാ​​​സ​​​നൻ വൈ​​​ദ്യ​​​രെ​​​തേ​​​ടി എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.
ഒ​​​രു പൊ​​​തു​​​പ്ര​​​വർ​​​ത്ത​​​കൻ സ​​​ത്യ​​​സ​​​ന്ധ​​​നാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​പ​​​ര​​​ന്റെ സ്​​​​നേ​​​ഹ​​​വും വാ​​​ത്സ​​​ല്യ​​​വും പി​​​ടി​​​ച്ചു​​​പ​​​റ്റ​​​ണ​​​മെ​​​ന്നും ഏ​​​ത് ഉ​​​ന്ന​​ത സ്ഥാ​​​നം വ​​​ഹി​​​ക്കു​​​മ്പോ​​​ഴും മ​​​നു​​​ഷ്യ​​​സ്​​​​നേ​​​ഹം കൈ​​​വി​​​ട​​​രു​​​തെ​​​ന്നു​​​മു​​​ള്ള ഉ​​​ന്ന​​​ത​​​മൂ​​​ല്യ​​​ങ്ങൾ​​​ക്ക് യാ​​​തൊ​​​രു പോ​​​റ​​​ലും ഏൽ​​​പ്പി​ക്കാ​തെ​ ജീ​​​വി​​​താ​​​ന്ത്യം വ​​​രെ അ​​​ദ്ദേ​​​ഹം പ്ര​​​വർ​​​ത്തി​​​ച്ചു. അ​​​തി​​​ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ കു​​​ടും​​​ബ​​​വും സ​​​ഹ​​​പ്ര​​​വർ​​​ത്ത​​​ക​​​രും അ​​​ദ്ദേ​​​ഹ​​​ത്തെ പി​ന്തു​​​ണ​​​ച്ചു.
സർ​​​വ​​​രാ​​​ലും അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​മു​​​ന്ന​​ത സ്ഥാ​​​ന​​​ങ്ങൾ വ​​​ഹി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് അ​​​കാ​​​ല​​​ത്തിൽ 68​​​-ാം വ​​​യ​​​സിൽ അ​​​ദ്ദേ​​​ഹം ന​​​മ്മെ വി​​​ട്ടു​​​പി​​​രി​​​ഞ്ഞ​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ വേർ​​​പാ​​​ട് സ​​​മൂ​​​ഹ​​​ത്തി​​​ന് തീ​​​രാ​​​ന​​​ഷ്ട​​​മാ​​​ണ്.
എ​​​സ്.​ സ​​​ദാ​​​ന​​​ന്ദൻ
എ​​​സ്.​എൻ.​ഡി.​പി യോ​ഗം
പ​​​ത്ത​​​നാ​​​പു​​​രം യൂ​​​ണി​​​യൻ
മുൻ സെ​​​ക്ര​​​ട്ട​​​റി ,
എ​​​സ്.​എൻ ട്ര​​​സ്റ്റ് ബോർ​​​ഡ് അം​​​ഗം