തൊടിയൂർ: ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് റീ ടാറിംഗ് നടത്തിയ പുലിയൂർ വഞ്ചി വടക്ക് മൂന്നാം വാർഡിലെ മുരുകാലയം ജംഗ്ഷൻ - വട്ടപറമ്പ് ജംഗ്ഷൻ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഗതാഗതത്തിന് തുറന്നുനൽകി. .ജില്ലാ പഞ്ചായത്തംഗം ശ്രീലഖ വേണുഗോപാൽ, വാർഡ് അംഗം ബിജി സുനിൽകുമാർ, പോണാ ൽ നന്ദകുമാർ, എസ്.മോഹനൻ, എസ്. സുനിൽകുമാർ, ശ്രീധരൻ പിള്ള,
അമ്പിളി എന്നിവർ പങ്കെടുത്തു.