കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ കോൺഗ്രസ് മുണ്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം കോംപ്ളക്സിലെ കൃഷിഭവൻ ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. കോൺഗ്രസ് വടക്കേവിള ബ്ളോക്ക് പ്രസിഡന്റ് ആർ. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് കെ. ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു.
പി.വി. അശോക് കുമാർ, ജലജ കുമാരി, മുൻ മണ്ഡലം പ്രസിഡന്റ് രാമചന്ദ്രൻനായർ, മുൻ കൗൺസിലർ സിന്ധു, കെ. സോമൻ, ടി. പ്രതാപൻ, സി. ബാലകൃഷ്ണൻ, വിശ്വരാജൻ, ഷണ്മുഖ സുന്ദരൻ, സുന്ദരേശൻ എന്നിവർ നേതൃത്വം നൽകി.