aa

കൊല്ലം: മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ച 229 പേർക്കെതിരെ പൊലീസ് നിയമ നടപടി. ഇത്തരക്കാരെ കണ്ടെത്താൻ പൊലീസ് ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം ജില്ലയിലാകെ സജ്ജമാണ്. മാസ്‌കില്ലാതെ തുടർച്ചയായി പുറത്തിറങ്ങുന്നവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കും. കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ 138 പേർക്കെതിരെയും സിറ്റിയിൽ 91 പേർക്കെതിരെയും നടപടി സ്വീകരിച്ചു.