photo

കൊല്ലം: പുലർച്ചെ സൈക്കിളിൽ അസാമിലേക്ക് പോകാനിറങ്ങിയ അഞ്ചംഗ സംഘത്തെ ചടയമംഗലം പൊലീസ് പിടികൂടി. തിരുവനന്തപുരത്ത് നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ചെത്തിയ അസാം സ്വദേശികളെയാണ് ചടയമംഗലത്ത് കസ്റ്റഡിയിലെടുത്തത്. സൈക്കിളിൽ അതിർത്തി കടക്കാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആരോഗ്യ പ്രവർത്തകരെ സ്റ്റേഷനിൽ വരുത്തി പരിശോധിപ്പിച്ച ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.