കൊല്ലം: കൊവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കിളികൊല്ലൂർ പുന്തലത്താഴം പുലരി നഗർ 173 സി.വി വില്ലയിൽ സാം ഫെർണാണ്ടസാണ് (55) മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ജുബൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യത്തെ രണ്ടു ഫലങ്ങളും നെഗറ്റീവായിരുന്നു. മരണത്തിന് രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17 വർഷമായി ജുബൈലിൽ ആർ.ബി ഹിൽട്ടൺ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ജോസഫൈൻ (അദ്ധ്യാപിക, തിരൂർ). മക്കൾ: രേഷ്മ (ഫെഡറൽ ബാങ്ക്, പൂയപ്പള്ളി), ഡെയ്സി (വിദ്യാർത്ഥിനി). മരുമകൻ: ഉദേശ് (സോഫ്റ്റ് വെയർ എൻജിനീയർ, ഖത്തർ).