house-1
വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ

കൊട്ടിയം: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നുവീണു. വീട്ടുകാർ പുറത്തായിരുന്നതിനാൽ അപകടം ഒഴിവായി.

മേവറം പടിഞ്ഞാറേ പടനിലം കല്ലിയിൽ കിഴക്കതിൽ രോഹിണിയുടെ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും തകർന്നുവീണത്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. രോഹിണിയും മകളും പുറത്തുനിൽക്കുമ്പോഴാണ് മേൽക്കൂര നിലംപതിച്ചത്. വീടിനുള്ളിലുണ്ടായിരുന്ന ഫർണീച്ചറുകളും വീട്ടുസാധനങ്ങളും നശിച്ചു. റവന്യു അധികൃതരും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.