കൊല്ലം: വീടിന് മുകളിലേക്ക് ചാഞ്ഞ മരത്തെച്ചൊല്ലിയുണ്ടായ തർക്കം മൂത്ത് വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. കിഴക്കെകല്ലട കൊടുവിള കോണുവിള ജ്യോതിഭവനിൽ ജോയിയെയാണ് (58) കിഴക്കെകല്ലട പൊലീസ് അറസ്റ്റ് ചെയ്തത്. അയൽക്കാരിയായ കോണുവിള ജീസ് വില്ലയിൽ അനിൽകുമാറിന്റെ ഭാര്യ റീത്താമ്മയെ (47) ആക്രമിച്ചതിനാണ് അറസ്റ്റ്. ജോയിയുടെ പുരയിടത്തിലെ മരം റീത്താമ്മയുടെ വീടിന് മുകളിലേക്ക് അപകടകരമായ നിലയിൽ ചാഞ്ഞുനിന്നത് മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടതാണ് പ്രകോപന കാരണം. സി.ഐ മഹേഷ് പിള്ളയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.