bear

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങളെല്ലാം പലയിടങ്ങളിലും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാന സര്‍വീസുകളെയും കൊവിഡ് വ്യാപനം കാര്യമായി ബാധിച്ചിട്ടുണ്ട്. വിമാനങ്ങള്‍ മാസങ്ങളായി നിര്‍ത്തിയിട്ടിരിക്കുകയാണ്. അത്തരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനം പറത്താന്‍ ശ്രമിക്കുന്ന കരടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. സുശാന്ത നന്ദ ഐഫ്‌എസാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

ചെറിയ വിമാനമാണ്. ഇതിന്റെ ചിറകുകളിലൂടെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ് ഒരു കരടി. വിമാനത്തിന്റെ മുകളിലേക്ക് കയറുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. കാലത്തിന്റെ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേപോലെ തന്നെ കരടിയുടെ തന്നെ മറ്റൊരു രസകരമായ വീഡിയോയും പ്രചരിക്കുന്നുണ്ട്. സുശാന്ത നന്ദ തന്നെയാണ് ഈ വീഡിയോയും ട്വിറ്ററില്‍ പങ്കുവെച്ചത്.

വഴിയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതിന്റെ അടുത്തേയ്ക്ക് നടന്ന് അടുക്കുകയാണ് ഒരു കരടി. കാറിന്റെ ഡോര്‍ തുറന്ന ശേഷമുളള കരടിയുടെ ഭാവപ്രകടനങ്ങളാണ് വീഡിയോയെ രസകരമാക്കുന്നത്. എന്തൊ കണ്ട് പേടിച്ചത് പോലെ പിറകിലോട്ട് നടക്കുന്ന കരടി പിന്നെ കാട്ടിലേക്ക് ഓടി മറിയുന്നതാണ് വീഡിയോയിലുളളത്. ലോക്ക് ഡൗണിൽ ആളുകൾ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ വന്യജീവികൾ പൊതുനിരത്തുകൾ കയ്യടക്കിയിരിക്കുകയാണ്. അപൂർവ്വമായി കാണുന്ന ജീവികളുടെയെല്ലാം ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കാറുണ്ട്..

Changing times🤔
With humans not taking to the sky’s because of the pandemic, the bear takes to the wings.....

🎬Science Girl pic.twitter.com/9END3hzqew

— Susanta Nanda IFS (@susantananda3) May 23, 2020