frog

ഒരാളുടെ രൂപംകണ്ടിട്ട് അയാളുടെ ശക്തിയെ അളക്കരുതെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ശാരീരികമായി ബലമില്ലെങ്കിൽ പോലും ആത്മവിശ്വാസവും ധൈര്യവുമുണ്ടെങ്കിൽ നമുക്ക് എന്തും കീഴടക്കാൻ സാധിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് പുള്ളിപ്പുലിയും തവളയും തമ്മിൽ നടന്ന ഒരു പോരാട്ടം.

പുള്ളിപ്പുലിക്ക് നിസാരമായി ഇത്തിരി കുഞ്ഞനായ തവളയെ തോൽപ്പിക്കാനാകും. മറ്റൊരുജീവിയും പുള്ളിപ്പുലിക്ക് മുന്നിൽ ധൈര്യത്തോടെ നിൽക്കില്ല. എന്നാൽ തന്റെ ആത്മധൈര്യം കൊണ്ട് പുള്ളിപ്പുലിയെ തവള പരാജയപ്പെടുത്തിയ കാഴ്ചയാണ് കൗതുകമാകുന്നത്. തവളയ്ക്ക് നേരെ ചീറിയടുക്കുകയാണ് പുള്ളിപ്പുലി. തവളയുടെ മുതുകിൽ ശക്തമായി പ്രഹരിക്കുന്നുമുണ്ട് പുലി. എന്നാൽ അതിനെയെല്ലാം തവള ചീറ്റികൊണ്ട് നേരിടുകയാണ്. പുറകോട്ട് മാറാതെ മുൻപോട്ട് തന്നെ ചാടി വരുന്ന തവളയോട് പരാജയം സമ്മതിച്ച് പുള്ളിപ്പുലി മടങ്ങി. തവളയുടെ ആത്മധൈര്യത്തിനാണ് ആളുകളുടെ പ്രശംസ. വൈറലായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് സുശാന്ദ നന്ദ ഐഎഫ്എസാണ്..