velinalloor
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ദേവസ്വം ഓഫീസ് പടിക്കൽനടത്തിയ പ്രതിഷേധം സമിതി ജില്ലാ പ്രസിഡന്റ് അഡ്വ. വെളിയം അജിത് ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കണമെന്നും അഴിമതിക്കാരായ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഓഫീസ് പടിക്കൽ പ്രതിഷേധം ആരംഭിച്ചു. വെളിയം ശാഖാ സമിതിയുടെ ആഭിമുഖ്യത്തിൽ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ദേവസ്വം ഓഫീസ് പടിക്കൽ നടന്ന പ്രതിഷേധം സമിതി ജില്ലാ പ്രസിഡന്റ് അഡ്വ. വെളിയം അജിത് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി. വാസുപിള്ള, ബാലഗോകുലം ജില്ലാ പ്രസിഡന്റ് ബിച്ചു ഓയൂർ, സുധാകരൻ പരുത്തിയറ, ഗോപാലകൃഷ്ണപിള്ള, മുരളി എന്നിവർ പങ്കെടുത്തു.