block
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആദ്യ മാസ്ക് നിർമ്മാണ യൂണിറ്റ് പനച്ചവിള പബ്ലിക് ലൈബ്രറിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് മാസ്ക് തുന്നി ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ എല്ലാ വായനശാലകളിലും മാസ്ക് നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ലൈബ്രറി കൗൺസിലിന്റെ ആദ്യ നിർമ്മാണ യൂണിറ്റ് പനച്ചവിള പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് മാസ്ക് തുന്നി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കൃഷ്ണൻകുട്ടി, ഗ്രാമപഞ്ചായത്ത് അംഗം രാധാമണി സുഗതൻ, കെ. ബാബു പണിക്കർ, കെ. ദേവരാജൻ, വി. സുന്ദരേശൻ, ബി. മുരളി, ജെ. മോഹനകുമാർ, ജി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.