snake

ഒരു ഭീമന്‍ രാജവെമ്പാലയെ കൊച്ചുകുട്ടിയെപ്പോലെ കോരിക്കുളിപ്പിക്കുന്ന യുവാവിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് രസകരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. .വേനല്‍ക്കാലമല്ലേ, ആരാണ് നല്ലൊരു കുളി ആഗ്രഹിക്കാത്തത് എന്ന അടിക്കുറിപ്പിലാണ് നന്ദ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ ഇത് അപകടകരമാണെന്നും ചെയ്യാന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ബക്കറ്റില്‍ വെള്ളമെടുത്ത് രാജവെമ്പാലയുടെ തലവഴി വെള്ളമൊഴിച്ച് കുളിപ്പിക്കുകയാണ് യുവാവ്. ഇടയ്ക്ക് അതിന്റെ തലയില്‍ തൊട്ട് കൊഞ്ചിക്കുന്നുമുണ്ട്. കുളിക്കാന്‍ വേണ്ടി യുവാവിന്റെ മുന്നില്‍ തലകുനിച്ച്‌ നിന്നുകൊടുക്കുകയാണ് രാജവെമ്പാല. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ ഇതുവരെ വീഡിയോ കണ്ടു.

എന്തായാലും വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ഇത്. യുവാവിനെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.