teac

പുനലൂർ: അച്ചൻകോവിൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര ലിറ്റർ ചാരായവുമായി സ്വിഫ്റ്റ് കാറിലെത്തിയ സ്കൂൾ പ്രഥമാദ്ധ്യാപകൻ ഉൾപ്പെടെ 4 പേരെ അച്ചൻകോവിൽ പൊലീസ് അറസ്റ്റ് ചെയ്തു. അച്ചൻകോവിൽ ഗവ. ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകനായ പേരൂർക്കട മണ്ണംമൂല സീസ് കോട്ടേജിൽ വിൻസന്റ്, ഹൈസ്കൂളിനോട് ചേർന്നുള്ള വഗ. എൽ.പി സ്കൂളിലെ അദ്ധ്യാപകനായ കടയ്ക്കൽ തുമ്പോട് മധുലാൽ മന്ദിരത്തിൽ മധുലാൽ, ഗവ. യു.പി സ്കൂൾ അദ്ധ്യാപകനായ കടയ്ക്കൽ ആറ്റുപുറം എൻ.എസ് ഭവനിൽ സുനിൽ, അച്ചൻകോവിലിലെ സ്റ്റേഷനറി വ്യാപാരിയായ മണികണ്ഠ വിലാസത്തിൽ വീട്ടിൽ രവി എന്നിവരെയാണ് എസ്.ഐ ജി. ഹരീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം. അദ്ധ്യാപകർ വ്യാപാരിക്കാെപ്പം പള്ളിവാസൽ വനമേഖലയിലെ വ്യാജ വാറ്റ് കേന്ദ്രത്തിലെത്തി വാറ്റ്ചാരായവും വാങ്ങി കാറിൽ തികെ മടങ്ങവേയാണ് പിടിയിലായത്. അദ്ധ്യാപകരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.