കരുനാഗപ്പള്ളി: എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം കോൺഗ്രസ് വഞ്ചനാദിനമായി ആചരിച്ചു. കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റി തഴവ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മണിലാൽ എസ്. ചക്കാലത്തറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.എ. ആസാദ്, ബിജു പാഞ്ചജന്യം, റാഷിദ് വാലേൽ, വി. ശശിധരൻപിള്ള, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, അഡ്വ. ബാബുരാജ്, പ്രൊഫ. ജി. അലക്സാണ്ടർ, ആനിപൊൻ, ത്രിദീപ് കുമാർ, കൃഷ്ണാനന്ദ്, തടത്തിൽ ഇസ്മായിൽ, ബിലാൽ കോളാട്ട്, ഇന്ദ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവൻ ജംഗ്ഷനിൽ സംഘടിപിച്ച വഞ്ചനാ ദിനാചരണം മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. എൽ. ജസ്റ്റസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രഭാകരൻ പിള്ള, സോമരാജൻ, മറ്റ് നേതാക്കളായ സന്തോഷ്, ജെ. സുരേഷ്, ഫ്രാൻസിസ്, ടൈറ്റസ്, രാജേന്ദ്രപ്രസാദ്,സന്തോഷ് ഫ്ലാഷ് എന്നിവർ നേതൃത്വം നൽകി.