uthra

കൊല്ലം: കുട്ടിക്കാലത്തേ സൂരജിന് പാമ്പുകളെ പേടിയില്ലായിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുമ്പോൾ പാമ്പോ ചേരയോ എത്തിയാൽ മറ്റു കുട്ടികൾ പകച്ചുനിൽക്കുമ്പോഴും സൂരജ് അതിന്റെ അടുത്തെത്തും. ആദ്യമൊക്കെ വാലിൽ മാത്രമേ തൊട്ടിരുന്നുള്ളെങ്കിലും പിന്നീട് ചേരയെ കൈയിലെടുക്കുമായിരുന്നു. കോളേജ് പഠനകാലത്തും ഇതു തുടർന്നു. പിന്നീടാണ് യു ട്യൂബിലൂടെ പാമ്പുകളുടെ ജീവിതരീതിയടക്കം മനസിലാക്കിയത്. പാമ്പ് പിടുത്തക്കാരുമായി ചങ്ങാത്തം കൂടുകയും അവർക്കൊപ്പം പാമ്പുകളെ കളിപ്പിക്കുകയും ചെയ്തു.

യു ട്യൂബിലൂടെയും സുരേഷിൽ നിന്നും ഓരോ പാമ്പുകളുടെയും വിഷത്തെപ്പറ്റിയും ബോദ്ധ്യപ്പെട്ടിരുന്നു. വിഷമേറ്റാൽ എത്ര മണിക്കൂറിനകം മരിക്കുമെന്ന ബോദ്ധ്യത്തോടെയാണ് അന്ന് അണലിയെക്കൊണ്ട് കടിപ്പിച്ചത്. അണലി കടിച്ച് മൂന്ന് മണിക്കൂറിനുശേഷം ആശുപത്രിയിലെത്തിച്ചിട്ടും സൂരജിന്റെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് ഉത്ര ജീവിതത്തിലേക്ക് തിരികെവന്നു.

ആദ്യം വീട്ടിൽ കണ്ടത് ചേര

അണലിയുടെ കടിയേൽക്കുന്നതിന് നാല് ദിവസം മുൻപ് ഉത്ര വീട്ടിനുള്ളിൽ കണ്ടത് ചേരയെയായിരുന്നുവെന്നാണ് സൂരജ് അന്വേഷണ സംഘത്തോട് പറഞ്ഞത്. അതിനെ താൻ കൊണ്ടിട്ടതല്ലെന്നും മറ്റ് രണ്ടും താൻ ചെയ്തതാണെന്നും സൂരജ് പറഞ്ഞു.