ഓച്ചിറ: ഓച്ചിറ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. പുതുതായി നിർമ്മിച്ച കെട്ടിടത്തിന് 1200 ചതുരശ്ര അടി വിസ്തീർണമുണ്ട്. 42 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. സന്ദർശകർക്കായി ഇരിപ്പിടം, കുടിവെള്ളം, ടോയ്ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഇനിമുതൽ പോക്കുവരവ്, കരം അടയ്ക്കൽ, സർട്ടിഫിക്കറ്റ് വിതരണം എന്നിവ ഓൺലൈൻ സേവനമായി ലഭിക്കും. ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, തഹസിൽദാർ സാജിതാബീഗം, ആർ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, വില്ലേജ് ഒാഫീസർ ആർ. ബാബു തുടങ്ങിയവർ പങ്കെടുത്തു.