chavara-indira-vijayan
ചവറ വേലിയിൽ രമ്യഭവനിൽ റിട്ട. അദ്ധ്യാപകരായ പരേതനായ ചവറ വിജയന്റെയും ഭാര്യ ഇന്ദിരാ വിജയന്റെയും ഒരു മാസത്തെ പെൻഷൻ ഇന്ദിരാവിജയൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മക്ക് കൈമാറിയപ്പോൾ

ചവറ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചവറ വേലിയിൽ രമ്യഭവനിൽ റിട്ട. അദ്ധ്യാപകരായ പരേതനായ ചവറ വിജയന്റെയും ഭാര്യ ഇന്ദിരാ വിജയന്റെയും ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. കേരള കൗമുദി ചവറ ന്യൂസ്‌ ബ്യൂറോയിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഇന്ദിരാവിജയനിൽ നിന്ന് 35953 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. മുൻ എം.പിയും യും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എസ്. സുജാത, കൊല്ലം റെയിൽവേ മജിസ്‌ട്രേട്ട് എ.ജി ബേബി, എ.ജി. ഗോപകുമാർ, വി.ഐ. അരുൺലാൽ, വി.ഐ. അജിത്‌ലാൽ എന്നിവർ പങ്കെടുത്തു.