rajan-68

തൊ​ടി​യൂർ: ച​ക്ക അ​ടർ​ത്താൻ വീ​ട്ടു​മു​റ്റ​ത്തെ പ്ലാ​വിൽ ക​യ​റി​യ ഗൃ​ഹ​നാ​ഥൻ വീ​ണുമ​രി​ച്ചു. മു​ഴ​ങ്ങോ​ടി തമ്പു​രു​വിൽ (ത​ട്ടാ​രേ​ത്ത് കി​ഴ​ക്ക​തിൽ) രാ​ജനാണ് (68) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​ച വൈ​കി​ട്ട് നാല് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ക​ളി​ലേ​ക്ക് ക​യ​റു​മ്പോൾ പി​ടി​ച്ച ശി​ഖ​രം അടർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ടൻ ത​ന്നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പോ​സ്റ്റ്‌​മോർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പിൽ സം​സ്​ക​രി​ച്ചു. ഭാ​ര്യ: സു​മം​ഗ​ല. മ​കൻ: സ​ജി (ഒ​മാൻ). മ​രു​മ​കൾ: രേ​ഷ്​മ.