snd
ജെ. കമലാസനൻ വൈദ്യരുടെ 14-ാം ചരമവാർഷികത്തോടനുബന്ധിച്ച് പുനലൂർ യൂണിയൻ ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം അസി. സെക്രട്ടറി വനജാവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് ബോർഡ് ചെയർമാൻ, പുനലൂർ യൂണിയൻ പ്രസിഡന്റ്, പുനലൂർ നഗരസഭാ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന കമലാസനൻ വൈദ്യരുടെ 14-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പുനലൂർ യൂണിയൻ ഓഫീസിൽ ചേർന്ന യോഗം വൈദ്യർക്ക് സ്മരണാഞ്ജലി അർപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ, വനിതാ സംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.