utra-murder-case-

കൊല്ലം: ഉത്ര കൊലക്കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ പൊലീസ് സർക്കാരിന് അപേക്ഷ നൽകും. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് തെളിയിക്കേണ്ടി വന്നിരിക്കുകയാണ്. കെവിൻ കേസ് അന്വേഷിച്ചപ്പോഴുള്ളതിനേക്കാൻ വലിയ വെല്ലുവിളിയാണ് ഈ കേസ്. അതുകൊണ്ടുതന്നെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ ഇതിന് വേണ്ടി നിയോഗിക്കേണ്ടതുണ്ട്. വിദഗ്ദ്ധരെ ഉൾപ്പെടുത്തിയ പാനലടക്കമാണ് സർക്കാരിന് സമർപ്പിക്കുകയെന്ന് റൂറൽ എസ്.പി പറഞ്ഞു.

ഉത്രയെ കൊത്തിയ മൂർഖൻ പാമ്പിനെ സഹോദരൻ വിഷുവിജയൻ അടിച്ചുകൊന്ന് വീട്ടുപരിസരത്ത് കുഴിച്ചിട്ടിരുന്നു. ഇത് മാന്തിയെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനായി പ്രത്യേകമായി ഡോക്ടറെ അനുവദിക്കാനും സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. തൊട്ടടുത്ത ദിവസംതന്നെ പാമ്പിനെ പോസ്റ്റുമോർട്ടം ചെയ്യും.