crime-

കൊല്ലം: അപൂർവങ്ങളിൽ അപൂർവമായ കൊലക്കേസിൽ കുറ്റപത്രം എൺപത് ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കും. കൊലപാതകം, കൊലപാതക ശ്രമം, വന്യജീവി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ ചേർത്താണ് സൂരജിനെതിരെ കേസ്. സുരേഷിനെതിരെയും സമാന വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച 'ആയുധം' മൂർഖൻ പാമ്പായതിനാൽ സാധാരണയിൽ കവിഞ്ഞ നടപടിക്രമങ്ങൾ വേണ്ടിവരും. പരമാവധി സാഹചര്യ തെളിവുകൾ കോടതിയിൽ സമർപ്പിക്കും. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം കിട്ടുമെന്നതിനാലാണ് അതിനു മുമ്പ് കുറ്റപത്രം സമർപ്പിക്കാൻ ലക്ഷ്യമിടുന്നത്.