sad
നീണ്ടകര ടാഗോർ ജംഗ്ഷനിൽ ബേക്കറി കടയ്ക്ക് തീപിടിത്തമുണ്ടായതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയപ്പോൾ

നീണ്ടകര: നീണ്ടകര ടാഗോർ ജംഗ്ഷനിൽ ബേക്കറി കടയ്ക്ക് തീപിടിച്ചു. കലവറശ്ശേരിൽ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് രാത്രി എട്ട് മണിയോടെ തീപിടിത്തമുണ്ടായത്. ഏഴ് മണിയോടെ ഉടമ അശോകൻ കട പൂട്ടി വീട്ടിലേക്ക് പോയിരുന്നു. ഉള്ളിൽ നിന്ന് പുകയുയരുന്നത് കണ്ട് ഓടിയെത്തിയ സമീപവാസികൾ ഷട്ടർ കുത്തിത്തുറന്ന് തീയണച്ചു. ചവറയിൽ നിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പകുതിയോളം സാധനങ്ങൾ കത്തിനശിച്ചു. രണ്ട് ലക്ഷത്തിൽപ്പരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.