shibu
പുന്തലത്താഴം അക്ഷയ ഹോസ്പിറ്റലിന്റെയും കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്കുള്ള പ്രതിരോധ കിറ്റുകൾ എ.എം.എ.ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ. ഷിബു ഭാസ്കരൻ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് കൈമാറുന്നു

കൊല്ലം: പുന്തലത്താഴം അക്ഷയ ഹോസ്പിറ്റലിന്റെയും കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ കളക്ടറേറ്റിലും മുണ്ടയ്ക്കൽ അഗതി മന്ദിരത്തിലും കൊവിഡ് 19 പ്രതിരോധ മരുന്ന്, മാസ്‌ക് സാനിറ്റൈസർ എന്നിവയടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

കളക്ടറേറ്റിൽ എ.എം.എ.ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ. ഷിബു ഭാസ്കരൻ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് പ്രതിരോധ കിറ്റ് കൈമാറി. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷിബു റാവുത്തർ, ചെങ്കിഷ് ഖാൻ, ഡോ. നിതിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

മുണ്ടയ്ക്കൽ അഗതി മന്ദിരത്തിൽ നടന്ന പ്രതിരോധ കിറ്റ് വിതരണത്തിന് റോട്ടറി ക്വയിലോൺ ഹെറിറ്റേജ് ക്ലബ് അംഗങ്ങളായ സലിം നാരായണൻ, ജ്യോതിഷ് ജി. നായർ, അജിത് കുമാർ, രാജീവ്‌ കുമാർ എന്നിവർ നേതൃത്വം നൽകി.