kollam-sndp
എസ്.എൻ.ഡി.പി യോഗം ശാഖകൾക്കുള്ള കൊല്ലം യൂണിയന്റെ കൊവിഡ് ദുരിതാശ്വാസ സഹായം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ ശാഖാ സെക്രട്ടറിമാർക്ക് വിതരണം ചെയ്യുന്നു. ബൈജുലാൽ, ഡി. പ്രസാദ്, ആനേപ്പിൽ എ.ഡി. രമേഷ്, അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ, നേതാജി രാജേന്ദ്രൻ, ഷാജി ദിവാകർ, എം. സജീവ്, ബി. പ്രതാപൻ എന്നിവർ സമീപം

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ശാഖകളിലെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിന് 370000 രൂപ വിതരണം ചെയ്തു. യൂണിയനിൽപ്പെട്ട 75 ശാഖകൾക്ക് ദുരിതാശ്വാസ സഹായമായി അയ്യായിരം രൂപ വീതമാണ് വിതരണം ചെയ്തത്. യൂണിയനിൽ നിന്ന് നൽകിയ സാമ്പത്തിക സഹായം ഓരോ ശാഖകൾക്കും അവരവരുടെ പ്രാദേശിക സ്വാഭാവം പരിഗണിച്ച് ക്ഷേമ പ്രവർത്തനം നടത്തുന്നതിന് വിനിയോഗിക്കാമെന്ന് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറും സെക്രട്ടറി എൻ. രാജേന്ദ്രനും അറിയിച്ചു.

യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം ബോർഡ് മെമ്പർ ആനേപ്പിൽ എ.ഡി. രമേശ്, യൂണിയൻ കൗൺസിലർമാരായ നേതാജി ബി. രാജേന്ദ്രൻ, ബി. വിജയകുമാർ, പുണർതം പ്രദീപ്, ബി. പ്രതാപൻ, ജി.ഡി. രാഖേഷ്, അഡ്വ. കെ. ധർമ്മരാജൻ, ഷാജി ദിവാകർ, എം. സജീവ്, ഇരവിപുരം സജീവൻ, അഡ്വ. എസ്. ഷേണാജി, ജി. രാജ്മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.