കുന്നത്തൂർ: കൊവിഡ് 19 പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നത്തൂരിലെ 10 കൃഷിഭവനുകൾക്ക് മുന്നിൽ ധർണ നടത്തി. കുന്നത്തൂർ നിയോജക മണ്ഡലംതല ഉദ്ഘാടനം ശൂരനാട് തെക്ക് കൃഷി ഭവനു മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് നിർവഹിച്ചു. കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്. സുഭാഷ്, കൊമ്പിപ്പിള്ളിൽ സന്തോഷ് എന്നിവർ സംസാരിച്ചു. ശൂരനാട് വടക്ക് നടന്ന ധർണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എച്ച്. അബ്ദുൾ ഖലീൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ആർ. പട്ടാറ, വേണു വൈശാലി എന്നിവർ സംസാരിച്ചു. പോരുവഴിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ പിള്ള സി. അദ്ധ്യക്ഷത വഹിച്ചു. നാസറുദ്ദീൻ, സദാശിവൻ പിള്ള എന്നിവർ സംസാരിച്ചു. പവിത്രേശ്വരത്ത് കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ പവിത്രേശ്വരം, രഘു കുന്നുവിള എന്നിവർ സംസാരിച്ചു. കിഴക്കേ കല്ലടയിൽ കെ.പി.സി.സി അംഗം കല്ലട വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ പള്ളിമുക്കം അദ്ധ്യക്ഷത വഹിച്ചു. മൺറോതുരുത്തിൽ മിൽമ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽകുമാർ, സേതുനാഥ് എന്നിവർ സംസാരിച്ചു. പടിഞ്ഞാറെ കല്ലടയിൽ ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളിയിൽ കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാഞ്ഞിരംവിള ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. വർഗീസ് തരകൻ,സിജുകോശി വൈദ്യൻ എന്നിവർ സമസാരിച്ചു. ശാസ്താംകോട്ട കൃഷിഭവന്റെ മുന്നിൽ നടന്ന ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഷെമീർ പള്ളിശ്ശേരിക്കൽ, സോമൻ പിള്ള, കിഴക്കതിൽ നജീം, ഐ. ഷാനവാസ്, സൈറസ് പോൾ, മോഹനൻ പിള്ള, ഗോപാലകൃഷണൻ എന്നിവർ പ്രസംഗിച്ചു. കുന്നത്തൂർ കൃഷിഭവന് മുന്നിൽ നടന്ന ധർണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി ജോൺ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ ഗോവിന്ദപിള്ള, കുന്നത്തൂർ മനോഹരൻ, ഹരികുമാർ കുന്നത്തൂർ, ഉദയൻ കുന്നത്തൂർ, അനന്തു കുന്നത്തൂർ, ബിജു, ഷിബു എന്നിവർ പ്രസംഗിച്ചു.