പരീക്ഷ ഭവനിലേക്ക് സ്പെഷ്യൽ സർവീസ്
കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷ പ്രമാണിച്ച് കെ.എസ്.ആർ.ടി.സി ജില്ലയിൽ 50 സർവീസുകൾ അധികമായി നടത്തും. നിലവിൽ 138 സർവീസുകളാണ് വിവിധ ഡിപ്പോകളിൽ നിന്നായുള്ളത്.
എസ്.എസ്.എൽ.സി പരീക്ഷാ ക്രമീകരണം മൂല്യ നിർണയം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിൽ ഓരോ സർവീസ് വീതം തിരുവനന്തപുരം പരീക്ഷാ ഭവനിലേക്ക് നടത്തും. യാത്രക്കാട കൂടുതലുണ്ടെങ്കിൽ തിരുവനന്തപുരത്തേക്കുള്ള മറ്റ് സർക്കാർ ജീവനക്കാർക്കുമായി വരും ദിവസങ്ങളിൽ കൂടുതൽ സർവീസ് തിരുവനന്തപുരത്തേക്ക് നടത്താനും ആലോചനയുണ്ട്.
നിലവിലുള്ളത്: 138 സർവീസ്
അധികമായി: 50 സർവീസ്