covid
കൊവിഡ്

കൊല്ലം: ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലായിരുന്ന രണ്ടുപേർ രോഗമുക്തരായി. ഡൽഹിയിൽ നിന്ന് സ്‌പെഷ്യൽ ട്രെയിനിൽ എത്തിയ തേവലക്കര അരിനല്ലൂർ സ്വദേശിയായ മുപ്പത്തിഎട്ടുകാരനായ ബി.എസ്.എഫ് ജവാൻ. മസ്‌കറ്റിൽ നിന്നെത്തിയ കരുനാഗപ്പള്ളി തുറയിൽകുന്ന് സ്വദേശിയായ ഇരുപത്തിമൂന്നുകാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

യുവതി പിതാവിനൊപ്പം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ തുടരുകയായിരുന്നു. 17ന് നാട്ടിലെത്തിയ ഇവർ എട്ട് മാസം ഗർഭിണിയാണ്. രോഗലക്ഷണങ്ങൾ പ്രകടമായപ്പോൾ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെയ് 16ന് അബുദാബിയിൽ നിന്നെത്തിയ ചിറക്കര പുത്തൻകളം സ്വദേശിയായ 42 കാരൻ വടക്കേക്കര സ്വദേശിയായ 30 വയസുകാരൻ എന്നിവർക്കാണ് രോഗം ഭേദമായത്.

ഞായറാഴ്ച മൂന്ന് പേർക്ക് കൊവിഡ്

കല്ലുവാതുക്കൽ സ്വദേശിയായ 24 വയസുള്ള യുവതി, ഈ മാസം 21ന് മുംബൈയിൽ നിന്നുമെത്തിയ 53 വയസുള്ള അഞ്ചൽ ചണ്ണപ്പേട്ട സ്വദേശി, ചെന്നൈയിൽ നിന്നുമെത്തിയ 20 കാരിയായ പന്മന സ്വദേശിനി എന്നിവർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.