പുനലൂർ: പുനലൂർ താലൂക്കിൽ ഇന്നലെ 8 പേർ ഡെങ്കിപ്പനി ബാധിച്ച് ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഏരൂരിൽ രണ്ടും അഞ്ചലിൽ അഞ്ചും ആയൂരിൽ ഒരാൾക്കുമാണ് ഇന്നലെ ഡെങ്കിപ്പനി ബാധിച്ചത്. ഒന്നര മാസത്തിനുളളിൽ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇപ്പോൾ 15 പേരാണ് ചികിത്സയിലുള്ളത്. മറ്റുള്ളവർ അസുഖം ഭേദമായി മടങ്ങി. എന്നാൽ ഡെങ്കിപ്പനി ബാധിച്ച് താലൂക്കിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പുറത്ത് വന്നിട്ടില്ല.
ഇന്നലെ ഡെങ്കി ബാധിച്ചത്
ഏരൂരിൽ 2
അഞ്ചലിൽ 5
ആയൂരിൽ 1
ഒന്നര മാസത്തിനുളളിൽ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്
നിലവിൽ ചികിത്സയിലുള്ളത് 15 പേർ