mask
മാസ്‌ക്

കൊല്ലം: മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താൻ രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് നടത്തിയ പരിശോധനയിൽ 193 പേർക്കെതിരെ കേസ്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവരുടെ എണ്ണം വർധിച്ചതോടെയാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം സൗജന്യ മാസ്ക് നൽകി ബോധവത്കരണവും നടത്തുന്നുണ്ട്. കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ 121 പേർക്കെതിരെയും സിറ്റി പൊലീസ് പരിധിയിൽ 72 പേർക്കെതിരെയും നടപടി സ്വീകരിച്ചു.