പുത്തൂർ: തേവലപ്പുറം ശാന്തിനിലയത്തിൽ പരേതനായ എം. ഭാസ്കരപിള്ളയുടെയും ശാന്തകുമാരിയുടെയും മകൻ ബയോട്ടിക് ഹരികുമാർ (51) നിര്യാതനായി. മംഗളം കലാസാഹിത്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്, തേവലപ്പുറം 1006 -ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു ഹരികുമാർ. മകൾ: ഹരിപ്രിയ.