കുന്നത്തൂർ : പിണറായി സർക്കാരിന്റെ നാലാം വാർഷികം കെ.പി.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി വഞ്ചനാദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ പ്രസാദ്, ഷീജാ രാധാകൃഷ്ണൻ, കുന്നത്തൂർ ഗോവിന്ദ പിള്ള , പി.ഒ. തോമസ്, കുന്നത്തൂർ മനോഹരൻ, ഉദയൻ കുന്നത്തൂർ, ജോസ് സുരഭി, മാമ്മച്ചൻ, രഞ്ജിത്ത് എന്നിവർ വിവിധ വാർഡുകളിൽ വഞ്ചനാദിനം ഉദ്ഘാടനം ചെയ്തു.