road
ആയൂർ. -ഇത്തിക്കര റോഡിൽ പാലക്കോണത്ത് റോഡ് ഇടിഞ്ഞ് താണ നിലയിൽ

ഓയൂർ : കരിങ്ങന്നൂർ പാലക്കോണത്ത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ മദ്ധ്യഭാഗം ഇടിഞ്ഞ് താഴുന്നു. അശാസ്ത്രീയ നിർമ്മാണം മൂലമാണ് റോഡ് നശിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. വർഷങ്ങൾ പഴക്കമുള്ള കലുങ്ക് മാറ്റിപ്പണിയാത്തതിനാൽ പഴക്കം ചെന്ന സ്ലാബ് തകർന്നതാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണം. റോഡ് നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ നാട്ടുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ചെറുതായി രൂപപ്പെട്ട കുഴി കാലക്രമേണെ വലുതാവുകയായിരുന്നു. ഒരു കിലോമീറ്ററിന് ഒരു കോടിയിലധികം രൂപ മുടക്കിയാണ് ആയൂർ-ഓയൂർ ഇത്തിക്കര റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.