biriyani
എ.ഐ.വൈ.എഫ്‌ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിരിയാണി മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ്. വേണുഗോപാൽ പ്രതീപ് ഗുരുകുലത്തിന് ആദ്യപൊതി നൽകി നിർവഹിക്കുന്നു

പത്തനാപുരം : എ.ഐ.വൈ.എഫ്‌ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ബിരിയാണി മേള സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ. എസ്‌. വേണുഗോപാൽ മാദ്ധ്യമ സാംസ്കാരിക പ്രവർത്തകനായ പ്രദീപ്‌ ഗുരുകുലത്തിന് ആദ്യ പൊതി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്‌ പത്തനാപുരം മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ഭഗത്‌, സെക്രട്ടറി എസ്‌. അർഷാദ്‌, ശ്യാം ലാൽ, വിവേക്‌ ബാബു, ശംഭു, റിനു, നിസാം, സുനീർ, ഫൈസലുണ്ണി എന്നിവർ നേതൃത്വം നൽകി.