pantham
ഐ.എൻ.ടി.യു.സി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലുംതാഴത്ത് നടന്ന പ്രതിഷേധം

കൊല്ലം: എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം ഐ.എൻ.ടി.യു.സി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനാ ദിനമായി ആചരിച്ചു. കല്ലുംതാഴത്ത് നടന്ന പ്രതിഷേധയോഗം കോൺഗ്രസ് പാൽക്കുളങ്ങര മണ്ഡലം പ്രസിഡന്റ് പാറശ്ശേരി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അയത്തിൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സുരേഷ് പോറ്റി, പാൽക്കുളങ്ങര ഗോപാലകൃഷ്ണൻ, എസ്. മണികണ്ഠൻ, മുബാറക് മണ്ണാമല, സുബീഷ് അയത്തിൽ എന്നിവർ സംസാരിച്ചു.