ഒരു പോത്തിന്റെ പ്രതികാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നത്. പൊതുവേ മൃഗങ്ങളോടുള്ള ക്രൂരത കാണിക്കുന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ ക്രൂരത കാണിച്ച ആളുകളോട് പ്രതികാരം വീട്ടിയ പോത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത് . വീഡിയോ പഴയതാണെങ്കിലും ഇപ്പോള്‍ സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്.
പോത്ത് വണ്ടിയില്‍ കയറി സഞ്ചരിക്കുകയാണ് ഒരു സംഘം ആളുകള്‍. റോഡിലൂടെ അതിവേഗം കുതിക്കുകയാണ് വണ്ടി. മറ്റു വാഹനങ്ങളെ പോലും മറികടന്നാണ് പോത്തുംവണ്ടി പായുന്നത്. അതിനിടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പോത്തിനെ തല്ലുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയുടെ പകുതിയിലാണ് ട്വിസ്റ്റ്. ഒരു വളവ് വളഞ്ഞ് കുതിക്കുന്നതിനിടെ പോത്തുംവണ്ടി മറ്റൊരുദിശയിലേക്ക് നീങ്ങി മറിയുന്നതും പോത്ത് രക്ഷപ്പെട്ട് ഓടുന്നതുമാണ് വീഡിയോയിൽ കാണുന്നത്. വണ്ടി മറിഞ്ഞ് ആളുകള്‍ മുഴുവന്‍ റോഡിലേക്ക് തെറിച്ചുവീണു.പോത്ത് പോത്തിന്റെ വഴിക്കും പോയി. ആളുകളെ അതിവിദഗ്ദ്ധമായി പോത്ത് തന്നെ മറിച്ചിട്ടതാണെന്നും, തന്നെ തല്ലിയവരോടുള്ള പ്രതികാരം പോത്ത് തീർത്തതാണെന്നുള്ള തരത്തിൽ വീഡിയോയ്ക്ക് താഴെ കമന്റുകൾ നിറയുന്നുണ്ട്.
The buffalo took a perfect revenge, such people shouldn’t be called human. pic.twitter.com/6o1n3LQdQ7
— Singh Varun (@singhvarun) May 23, 2020