priyanka

ഇന്നലെ രാജ്യ സേവനത്തിനിടെ ജീവത്യാ​ഗം ചെയ്ത സെെനികരുടെ ഓർമദിനമായിരുന്നു. ആ അവസരത്തിൽ ഹൃദയം തൊടുന്ന ഒരു കുറിപ്പുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. സെെന്യത്തിൽ സേവനമനുഷ്ഠിച്ച മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചാണ് പ്രിയങ്കയുടെ കുറിപ്പ്.

ഇവരുടെ മകളായി ജനിച്ചത് കൊണ്ടായിരിക്കണം ലോകത്ത് എവിടെയുമുള്ള സെെനിക കുടുംബവുമായി തനിക്ക് ബന്ധം തോന്നുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ജീവൻ നൽകിയവരെ ഈ അവസരത്തിൽ ഓർക്കാം- പ്രിയങ്ക കുറിച്ചു.

ഇന്ത്യൻ‌ സെെന്യത്തിൽ ഡോക്ടർമാരായിരുന്നു പ്രിയങ്കയുടെ മാതാവ് മധു ചോപ്രയും പിതാവ് അശോക് ചോപ്രയും. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ അവർ ജോലി ചെയ്തിട്ടുണ്ട്. മാതാപിതാക്കളുടെ സ്ഥലം മാറ്റം കാരണം തനിക്ക് കൃത്യമായി സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രിയങ്ക അഭിമുഖങ്ങളിൽ പറയാറുണ്ട്. പതിമൂന്നാമത്തെ വയസ്സിൽ പ്രിയങ്ക പഠനത്തിനായി അമേരിക്കയിലേക്ക് താമസം മാറ്റി. സ്കൂൾ പഠനത്തിന് ശേഷമാണ് പ്രിയങ്ക മോഡലിംഗ് തിരഞ്ഞെടുക്കുന്നത്.

2000 ത്തിൽ മിസ് ഇന്ത്യ പട്ടവും പിന്നീട് മിസ് വേൾഡ് കിരീടവും സ്വന്തമാക്കി. 2002 ൽ ദ ഹീറോ; ലൗ സ്റ്റോറി ഓഫ് എ സ്പെെ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സണ്ണി ഡിയോൾ, പ്രീതി സിൻഡ്ര, അമരീഷ് പുരി, കബീർ ബേഡി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.