karan

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറുടെ വീട്ടിലെ രണ്ടു ജോലിക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കരൺ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വീട്ടു ജോലിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ തന്റെ കുടുംബം മുഴുവൻ 14 ദിവസം ക്വാറന്റൈനിൽ കഴിയുമെന്നും കരൺ ജോഹർ ട്വിറ്ററിലൂടെ അറിയിച്ചു.

ജോലിക്കാർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ തന്നെ വീടിനടുത്തുള്ള കെട്ടിടത്തിലേക്ക് അവരെ ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നെന്നും നിലവിൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കരൺ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. വീട്ടിലുള്ളവരുടെ സ്വാബ് ടെസ്റ്റ് ഫലം നെഗറ്റീവാണെന്നും എന്നാലും ഏവരുടേയും സുരക്ഷയെ കരുതി ക്വാറന്റൈനിൽ കഴിയുമെന്നും കരൺ കുറിപ്പിൽ പറയുന്നു..