കൊല്ലം: പരവൂർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ 'പ്രതീക്ഷ' ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഇതോടൊപ്പം ആശുപത്രിയിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ പ്രവർത്തനവും ആരംഭിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, കൊല്ലം ഡി.എം.ഒ ഡോ. ശ്രീലത, വൈസ് ചെയർപഴ്‌സൺ ആർ. ഷീബ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. യാക്കൂബ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അംബിക, മെഡിക്കൽ ഓഫീസർ ഡോ. വൈ. എബ്രഹാം അശോക്, മുൻ മെഡിക്കൽ ഓഫീസർ ഡോ. ജി. രാജു, കൊല്ലം ഡി.പി.എം ഡോ. ഹരികുമാർ, ഡോ. ദിലീപ് കുമാർ, ഡി. സാജൻ, കെ. സേതുമാധവൻ, പരവൂർ മോഹൻദാസ്, കെ.ആർ. അജിത്ത്, ജി. രാജേന്ദ്രപ്രസാദ്, എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു.