സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ബെന്യാമിന്‍ എഴുതിയ നോവന്‍ സിനിമയാക്കുന്നത് ബ്ലസിയാണ്. ചിത്രത്തിനായി ശരീരഭാരം 20 കിലോയോളം കുറച്ചിരുന്നു. ആ മേക്ക് ഓവർ എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്.ആടുജീവിതം എന്ന സിനിമയിലെ ആ ഭാഗം കഴിഞ്ഞപ്പോള്‍ പഴയ രൂപത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണ് പൃഥ്വിരാജ്.
കഴിഞ്ഞ ദിവസമാണ് പൃഥ്വിയും ബ്ലസിയുമടങ്ങുന്ന സംഘം ചിത്രീകരണത്തിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങി വന്നത്. വിദേശത്തു നിന്നും വന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ക്വാറന്റെെനില്‍ പ്രവേശിച്ചിരിക്കുകയാണ് പൃഥ്വിയടക്കമുള്ളവര്‍. പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് താരം.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകായാണ് പൃഥ്വിരാജ്. ശരീരം കാണിക്കുന്ന അവസാന രംഗം ചിത്രീകരിച്ചിട്ട് ഒരു മാസമായെന്നും ആ രംഗം ചിത്രീകരിക്കുമ്പോള്‍ തന്റെ ശരീരത്തിലെ ഫാറ്റിന്റെ അളവ് വളരെ കുറവായിരുന്നുവെന്ന് പൃഥ്വി പറയുന്നു. അതിന് ശേഷം ഒരുമാസം കൊണ്ടാണ് ഇവിടെ എത്തിച്ചതെന്നും താരം പറയുന്നു. തന്റെ ബോഡി കാണിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്.
മുമ്പത്തേതില്‍ നിന്നും തടി കൂടുകയും മസിലുമുണ്ട് പുതിയ ചിത്രത്തില്‍. ഒരു മാസം മുമ്പ് തന്നെ കണ്ട ക്രുവിലുള്ളവര്‍ ഇപ്പോള്‍ ഞെട്ടുമെന്നും പൃഥിരാജ് പറയുന്നു.മനുഷ്യ ശരീരത്തിന് പരിമിതികളുണ്ട് പക്ഷെ മനുഷ്യ മനസിനില്ലെന്നും താരം പറയുന്നു. ദുല്‍ഖര്‍ സല്‍മാനെയും പൃഥ്വിരാജ് ചിത്രത്തോടൊപ്പം ടാഗ് ചെയ്തിട്ടുണ്ട്. അങ്ങനെ അത് നടന്നുവെന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.
ഇനി തടിവെക്കുകയാണ് വേണ്ടതെന്നും ദുൽഖർ പറയുന്നു.നിങ്ങള്‍ നജീബിനെ അവതരിപ്പിക്കാനല്ലെ പോയതെന്നായിരുന്നു പൃഥിരാജിന്റെ ഭാര്യ സുപ്രിയ അത്ഭുതത്തോടെ ചോദിക്കുന്നത്. സുപ്രിയയുടെ കമന്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ഒരു മാസം കൊണ്ട് വീണ്ടും സിക്സ് ബോഡിയായ പൃഥ്വിയെ താരങ്ങളും ആരാധകരും അഭിനന്ദിക്കുകയാണ്. താരങ്ങളായ ടൊവിനോ തോമസ്, കാളിദാസ് ജയറാം, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.