dog-arrest

ചിലർക്ക് ക്രൂരവിനോദങ്ങൾ ചെയ്യാനാണ് താത്പര്യം. ആ ക്രൂരതകൾക്ക് പലപ്പോഴും ഇരകളാകുന്നത് മിണ്ടാപ്രാണികളും.അങ്ങനെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ആ ക്രൂരത ചെയ്തവർക്ക് തക്ക ശിക്ഷയും കിട്ടി.

ഒരു തെരുവ് നായയെ കാലുകൾ കൂട്ടിക്കെട്ടി അതിക്രൂരമായി വെള്ളത്തിൽ മുക്കിക്കൊന്നതാണ് സംഭവം. കൗമാരക്കാരായ രണ്ട് പേരെ മദ്ധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു മിണ്ടാപ്രാണിയോട് ഇവരുടെ ക്രൂരത. വാട്സ് ആപ്പിൽ പ്രചരിച്ച ഈ വീഡിയോ ആരോ ടിക് ടോക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് സംഭവം പ്രതിഷേധം ഉയർത്തിയത്.

നിഷ്ഠൂരമായ ഈ ക്രൂരകൃത്യം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സെലിബ്രിറ്റികളും മൃഗസംരക്ഷണ സംഘടന ആയ പെറ്റയും രംഗത്തെത്തി. സംഭവത്തിൽ ഇടപെട്ട പെറ്റ വീഡിയോയിൽ കാണുന്ന ആളുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപയും വാഗ്ദാനം ചെയ്തിരുന്നു. ' ഈ കൃത്യത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് അറിയുന്നവർ എത്രയും വേഗം വിവരം നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്, അക്രമാസക്തരായ ആളുകൾ ആദ്യം മൃഗങ്ങളോടാണ് ക്രൂരത കാണിക്കുന്നത് പിന്നീട് മനുഷ്യരിലേക്ക് തിരിയും.അതുകൊണ്ട് മൃഗങ്ങളെയും മനുഷ്യരെയും സഹായിക്കാൻ ഇവരെ കുറിച്ച് വിവരം നല്‍കു' എന്നാണ് പെറ്റ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ബോളിവുഡ് താരങ്ങളായ സുനിൽ ഷെട്ടി മകൾ ആദിയ ഷെട്ടി എന്നിവരും വീഡിയോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ പെറ്റ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഉൾപ്പെട്ട ഉജ്ജെയ്ൻ സ്വദേശിയായ ഒരു പത്തൊൻപതുകാരനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിക്കൊപ്പം വൈകാതെ അറസ്റ്റും നടന്നു. പ്രതികളെ വളരെ വേഗം തന്നെ പിടികൂടിയ പൊലീസ് നടപടിയെ അഭിനന്ദിച്ചും പെറ്റ പ്രതികരിച്ചിട്ടുണ്ട്.തമാശയ്ക്കായാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. മൃഗങ്ങളോടുള്ള അതിക്രമം തടയുന്ന നിയമം അടക്കം വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

These people need to be found and strict action needs to take place, possibly worse than what they’ve done to this poor dog. This is beyond disgusting and heartbreaking https://t.co/ODC6T0jUrM

— Athiya Shetty (@theathiyashetty) May 19, 2020